കൊച്ചി.നടൻ വിനായകന് എതിരെ കേസെടുത്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച്
സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി.
ഇന്നലെ രാത്രിയാണ് അധിക്ഷേപ വീഡിയോ പോസ്റ്റ് ചെയ്തത്. പരാതിയെത്തുടര്‍ന്ന് വിനായകനെതിരെ കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടി. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പോലീസിന് ഇന്ന് ലഭിച്ചിരുന്നു. എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് എടുത്തത്.
വിനായകൻ നടത്തിയത് കലാപാഹ്വാനത്തിനുള്ള ശ്രമമെന്ന് പരാതിക്കാരൻ സനൽ നെടിയതാര. നിയമനടപടികളുമായി മുൻപോട്ട് പോകും. അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ്മൻചാണ്ടിയെപ്പോലെ ജനകീയനായ നേതാവിനെ അപമാനിച്ചത് അംഗീകരിക്കാൻ കഴിയില്ല.