ന്യൂഡല്‍ഹി: 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ‘ഇന്ത്യ’യിൽ കേരളമില്ല. കേരളത്തിൽ സി പി എമ്മുമായി തിരഞ്ഞെടുപ്പ് സംഖ്യം ഒരിക്കലും നടക്കാത്ത കാര്യമാണന്ന് കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെകട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. പറ്റുന്ന ഇടങ്ങളിൽ മാത്രമേ കോൺഗ്രസ്സുമായി സഹകരണം ഉള്ളൂ എന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വെളിപ്പെടുത്തി.ഇതോടെ വിശാല പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിൽ നിന്ന് കേരളം പുറത്തായി. ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് – I-N-D-I-A എന്ന പേരാണ് ബിജെപിയെ നേരിടാന്‍ സ്വീകരിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷത്തിന്റെ യോഗത്തിലാണ് പുതിയ പേര് തീരുമാനിച്ചത്.
പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പുതിയ പേരു വേണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) എന്നാണ് പേര്. ഇതില്‍പ്പെടാത്ത കക്ഷികളും വിശാല കൂട്ടായ്മയില്‍ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി പുതിയ പേര്. പല പേരുകളും നിര്‍ദേശിച്ചവയില്‍നിന്ന് INDIA എന്ന പേരിലേക്ക് എല്ലാവരും എത്തുകയായിരുന്നു. ഇന്ത്യയുടെ കൺവീനറെ മുംബെയിൽ ഇനി ചേരുന്ന യോഗത്തിൽ തീരുമാനിക്കും.