സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്,പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പടക്കം ചര്‍ച്ചയായേക്കും

Advertisement

തിരുവനന്തപുരം. സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതടക്കം രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായേക്കും. സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് ഇന്ന് കടക്കാനിടയില്ല. അടുത്തമാസം 4, 5, 6 തീയതികളില്‍ പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരുന്നുണ്ട്. പിന്നാലെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ചയാകും. അതിനു ശേഷമാകും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകൾ. കഴിഞ്ഞ രണ്ടുതവണയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി.തോമസിനെ തന്നെയാകും ഇത്തവണയും പരിഗണിക്കാൻ സാധ്യത. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 2016ലെ 27092 വോട്ടില്‍ നിന്ന് 8990ലേക്ക് കുറയ്ക്കാന്‍ ജെയ്ക്കിന് സാധിച്ചിരുന്നു.

Advertisement