വാർത്താനോട്ടം

Advertisement

2023 ജൂലൈ 21 വെള്ളി

BREAKING NEWS

👉 ജനനായകന് വിട.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം കല്ലറയിലേക്ക് ഇറക്കിയത് ഇന്ന് പുലർച്ചെ 12.02 ന്.

👉ദേവാലയത്തിലെ ശുശ്രൂഷകൾ സമാപിച്ചത് ഇന്നലെ രാത്രി 11.30ന്.

👉സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ കെ എൻ ബാലഗോപാൽ ,വി എൻ വാസവൻ ,സജി ചെറിയാൻ, പി പ്രസാദ്. റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് പുഷ്പ ചക്രം അർപ്പിച്ചു.

👉 പുതുപ്പള്ളിയിൽ 6 മാസത്തിനകം ഉപ തിരഞ്ഞെടുപ്പ്; ഒരുക്കം തുടങ്ങി തിരത്തെടുപ്പ് കമ്മീഷൻ

👉വിവാദ പരാമർശത്തെ തുടർന്നുള്ള സസ്പെൻഷൻ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

👉 മണിപ്പൂർ വിഷയം: പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധമാകും.

👉മഹാരാഷ്ട്രയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 16 ആയി

👉കോഴിക്കോട് കളൻ തോട് എംഇഎസ് കോളജിലെ രണ്ടാം ബിരുദ വിദ്യാർത്ഥി മിഥിലാജിനെ ക്രൂരമായി റാഗിങ്ങി നിരയാക്കിയ സംഭവത്തിൽ 9 വിദ്യാർത്ഥികൾക്കെതിര
വധശ്രമത്തിന് കേസ്സെടുത്തു.

👉രാഹുൽ ഗാന്ധിയുടെ രാപ്പിൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

👉 ഔദ്യോഗിക ദു:ഖാചരണത്തിനിടെ യാത്രയയപ്പും, ലഹരി പാർട്ടിയും നടത്തി തിരുവനന്തപുരം മെഡിക്കൽ കോളജിലെ 2017 ബാച്ച് ഹൗസ് സർജൻന്മാർ

👉 അനുമതി നൽകിയിരുന്നില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൾ;പാരാതി നൽകി കോൺഗ്രസ്

👉 2022 ലെ സംസ്ഥാന ചലച്ചത്ര അവാർഡ്കൾ ഇന്ന് 3 ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.

👉2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ‘ഇന്ത്യ’യിൽ കേരളമില്ല.

👉 കേരളത്തിൽ സി പി എമ്മുമായി തിരഞ്ഞെടുപ്പ് സംഖ്യം ഒരിക്കലും നടക്കാത്ത കാര്യമാണന്ന് കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെകട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

👉 പറ്റുന്ന ഇടങ്ങളിൽ മാത്രമേ കോൺഗ്രസ്സുമായി സഹകരണം ഉള്ളൂ എന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വെളിപ്പെടുത്തി.

കേരളം

🙏തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരേ പുനരന്വേഷണത്തിനുള്ള
ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികള്‍
സുപ്രീംകോടതി ഇന്നു പരിഗണിക്കും.

🙏സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. .

🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് ലോകായുക്ത ഓഗസ്റ്റ് ഏഴിലേക്കു മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

🙏കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചത്. ഈ മാസം 27 ന് ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും.

🙏അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.

🙏വിനായകന്റെ കൊച്ചിയിലെ ഫ്ളാറ്റിനുനേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റിലെത്തിയ സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

🙏കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലിന്റെ ഇന്നു ചേരുന്ന യോഗത്തില്‍ ഏക സിവില്‍ കോഡിനെതിരേ പ്രമേയം അവതരിപ്പിക്കാനുള്ള അജണ്ട പിന്‍വലിക്കണമെന്നു ഹൈക്കോടതി. കോര്‍പറേഷന്റെ അധികാര പരിധിയിലില്ലാത്ത കാര്യമെന്നു ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലര്‍ നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

🙏മണിപ്പൂരില്‍ കലാപകാരികള്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ചതുമായി ബന്ധപ്പെട്ടു പങ്കുവച്ച തന്റെ പോസ്റ്റ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്തെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സാമൂഹ്യ മാധ്യമ മാനേജുമെന്റുകള്‍ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരായ പോസ്റ്റാണെന്ന് ചൂണ്ടിക്കാട്ടി നീക്കംചെയ്തത്.

🙏തൃശൂര്‍ വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേറ്റു ചത്ത കാട്ടാനയുടെ കൊമ്പ് അറുത്തെടുത്ത് കുഴിച്ചിട്ട തോട്ടമുടമ ഉള്‍പ്പെടെ രണ്ടു പേര്‍ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ കീഴടങ്ങി. മുള്ളൂര്‍ക്കര വാഴക്കോട് മണിയന്‍ചിറ റോയി ജോസഫ്, നാലാം പ്രതി മുള്ളൂര്‍ക്കര വാഴക്കോട് മുത്തുപണിക്കല്‍ വീട്ടില്‍ ജോബി എം ജോയി എന്നിവരാണ് കീഴടങ്ങിയത്.

🙏മണിപ്പൂരില്‍നിന്ന് അനാഥയരായി കേരളത്തിലെത്തിയ പിഞ്ചു ബാലികയെ ചേര്‍ത്ത് പിടിച്ച് കേരളം. തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ പ്രവേശനം നേടിയ ജേ ജെം എന്ന ബാലികയെ സ്‌കൂളില്‍ സന്ദര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെജെം വായ്പേയ്. വീട് അക്രമികള്‍ കത്തിച്ചു. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ പാലായനം ചെയ്തതോടെ കുഞ്ഞ് അനാഥമാകുകയായിരുന്നു.

🙏കാനഡയില്‍ ജോലി വാഗാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ മടത്തിപറമ്പ് സ്വദേശി പ്രഭാ ബാലന്‍ പണിക്കരെയാണ് (59) ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്.

🙏അബുദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. മലപ്പുറം കുന്നുകാവ് നോത്തിയില്‍ കുന്നത്ത് വീട്ടില്‍ ഹബീബ് അബൂബക്കര്‍ (34) ആണ് അറസ്റ്റിലായത്.

🙏ആലപ്പുഴ കുത്തിയതോട് പള്ളിത്തോട് ജംഗ്ഷനില്‍ കാറില്‍ കടത്തുകയായിരുന്ന 6450 പായ്ക്കറ്റ് ഹാന്‍സുമായി തോട്ടപ്പള്ളി ഷെമി മന്‍സിലില്‍ ഷെമീര്‍(39), പുറക്കാട് കൈതവളപ്പില്‍ അഷ്‌ക്കര്‍ (39) എന്നിവരെ അറസ്റ്റു ചെയ്തു.

ദേശീയം

🙏മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പൊലീസാണു തങ്ങളെ വീട്ടില്‍നിന്നു പിടികൂടി ആള്‍ക്കൂട്ടത്തിനു വിട്ടുകൊടുത്തതെന്ന് ഇരയായ പെണ്‍കുട്ടി. കേസില്‍ നാലു പേരെയാണ് അറസ്റ്റു ചെയ്തത്. നഗ്‌നരാക്കി നടത്തിച്ച വീഡിയോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍നിന്നു നീക്കം ചെയ്തു.

🙏സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും കേസ് കെട്ടിച്ചമച്ചതാണെന്നു വിലയിരുത്തുകയുംചെയ്തിട്ടും ടീസ്ത സെതല്‍വാദിനെ മോചിപ്പിക്കാതെ അഹമ്മദാബാദ് സെഷന്‍സ് കോടതി. ഗുജറാത്ത് കലാപക്കേസില്‍ കള്ളത്തെളിവുണ്ടാക്കിയെന്ന പോലീസിന്റെ പരാതി നിലനില്‍ക്കുന്നുണ്ടെന്ന പേരില്‍ ടീസതയുടെ വിടുതല്‍ ഹര്‍ജി ജഡ്ജി എ.ആര്‍. പട്ടേല്‍ തള്ളി.

🙏മണിപ്പൂര്‍ കലാപത്തിലും കലാപത്തിനിടെ യുവതികളെ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷം. 1800 മണിക്കൂറിലധികം പൊറുക്കാനാകാത്ത നിശബ്ദതയ്ക്കു ശേഷം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് 30 സെക്കന്‍ഡ് സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.

🙏മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നതിനെതിരേ ട്വിറ്ററിനു നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.

🙏ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയം. ഇനി ഒരു ഭ്രമണപഥ മാറ്റം മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം 25 ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഉയര്‍ത്തല്‍ നടക്കുക. ആഗസ്റ്റ് ഒന്നിനുശേഷം പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലാകും.

🙏അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുണ്ടെ’ന്നു പ്രസംഗിച്ചതാണ് കേസിനാധാരം.

🙏ഡല്‍ഹിയില്‍ ഉദ്യോഗസ്ഥ നിയമന അധികാരം കേന്ദ്ര സര്‍ക്കാര്‍ കൈക്കലാക്കുന്ന ഓര്‍ഡിനന്‍സിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു.

🙏തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ അറസ്റ്റ് അംഗീകരിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

🙏നാഗാലാന്‍ഡിലും എന്‍സിപി പിളര്‍ന്നു. ഏഴ് എംഎല്‍എമാരും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു.

🙏രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാര്‍. ആസ്തി 1,413 കോടി രൂപ. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഈ വിവരം.

🙏മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചാത്തുപോകുന്നത് എന്തുകൊണ്ടാണെന്നു സുപ്രീംകോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചത്തതു സംരക്ഷണത്തിലെ വീഴ്ചയാണെന്നും പദ്ധതി അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും കോടതി.

🙏നോണ്‍ എസി ദീര്‍ഘദൂര ട്രെയിനുകള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. മികച്ച കോച്ചുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, മികച്ച ഭക്ഷണം എന്നിവ ഏര്‍പ്പെടുത്താനാണ് പദ്ധതി. പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, സൂററ്റ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന നോണ്‍ എസി ദീര്‍ഘദൂര ട്രെയിനുകള്‍ ആരംഭിക്കാനാണ് പദ്ധതി.

🙏ലൈംഗിക അതിക്രമ കേസുകളില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനു കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തെ സര്‍ക്കാരോ പോലീസോ എതിര്‍ത്തില്ല.

🙏ബി എസ് സി നഴ്സിംഗ് പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് ഗുജറാത്ത് പൊലീസ്. എബിവിപിയുടെ പ്രവര്‍ത്തകനും റാക്കറ്റില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്‌സിറ്റി കാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ലോക്കര്‍ റൂമില്‍നിന്ന് നാലാം വര്‍ഷ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ 28 ഉത്തരക്കടലാസുകളാണു മോഷണം പോയത്.

🙏ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഷോക്കടിച്ച് മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15 ലെ ജിംനേഷ്യത്തിലാണ് സാക്ഷന്‍ പൃതി എന്ന 24 കാരന്‍ ഷോക്കടിച്ച് മരിച്ചത്.

കായികം

🙏വെസ്റ്റിന്‍ഡീസിനെതി
രായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 288 ന് 4 എന്നനിലയിലാണ്. 57 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 80 റണ്‍സെടുത്ത രോഹിത് ശര്‍മയും തീര്‍ത്ത സെഞ്ച്വറി ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

🙏ഇവര്‍ പുറത്തായതിനു ശേഷം വന്ന ശുഭ്മാന്‍ ഗില്ലിനും അജിങ്ക്യ രഹാനെക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കിലും 87 റണ്‍സെടുത്ത വിരാട് കോലിയും 36 റണ്‍സെടുത്ത രവിന്ദ്ര ജഡേജ യും പുറത്താകാതെ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു.