മുരളീധരന്‍ തഴക്കര
ആകാശവാണിയിലെ മൂന്നു പതിറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ എത്രയോ ജനപ്രതിനിധികളുമാ യി നിരന്തരം ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അവരുടെ അഭിമുഖങ്ങളും പ്രസംഗങ്ങളും ശബ്ദലേഖനം ചെയ്യുവാൻ അവസരമുണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വ്യത്യസ്തമായ അനുഭവങ്ങളും ഏറെയാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി പത്ത് പ്രാവശ്യം തെരഞ്ഞെടുക്കപ്പെടുകയും നിയമസഭാംഗം എന്ന നിലയിൽ അമ്പതു വർഷം പൂർത്തിയാക്കുകയും ചെയ്ത കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട രണ്ട് അനുഭവങ്ങൾ അദ്ദേഹത്തിന്‍റെ സ്വഭാവം എന്തെന്ന് വ്യക്തമാക്കുന്നതാണ്. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹവുമായി നിരവധി പ്രാവശ്യം ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിലും ഹൃദയ സ്പർശിയായ രണ്ട് അനുഭവങ്ങൾ ഈ വിയോഗ വേളയില്‍ പറയാതെ വയ്യ.
ആകാശവാണിയുടെ വയലും വീടും കാർഷിക മേള ‘ഫാം ഫെസ്റ്റ്’ എന്ന പേരിൽ മിക്കവാറും എല്ലാവർഷവും തിരുവനന്തപുരം നിലയം വിവിധ ഗ്രാമപ്രദേശങ്ങ ളിൽ ജനകീയ ഉത്സവമായി നട ത്തിവന്നിരുന്നു. 2016 -ൽ ആല പ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടു ത്തുള്ള ചെറിയനാട്ടാണ് കാർഷി കോത്സവം നടന്നത്. ചെറിയനാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണ ത്തോടെ സംഘടിപ്പിച്ച മേളയ്ക്ക് ചുക്കാൻ പിടിച്ചത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വരിക്കോലിൽ വാസുദേവനായിരുന്നു. രാജ്യത്തെ വ്യവഹാര നിയന്ത്രിത പഞ്ചായത്തെന്ന നിലയിൽ ഖ്യാതിനേ ടിയ ദേശീയ തലത്തിൽ കൈവന്ന പ്രാധാന്യം കൂടി കണക്കിലെടുത്താണ് ചെറിയനാട് പഞ്ചായത്ത് കാർഷിക മേള നടത്തുന്നതിനായി തെരഞ്ഞെടുത്തത്. മൂന്നുദിനരാത്രങ്ങൾ നീണ്ടുനിന്ന വയലും വീടും കാർഷികമേള അക്ഷരാർത്ഥത്തിൽ ഈ ഗ്രാമത്തിന് ഒരു ഉത്സവം തന്നെയായിരുന്നു. മേളയുടെ സമാപന സമ്മേളനത്തിലേക്ക് പ്രതിപക്ഷനേതാവായിരുന്ന ഉമ്മൻചാണ്ടിയേ യാണ് നിശ്ചയിച്ചത്. അദ്ദേഹത്തെ ക്ഷണിക്കുവാനായി പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള സ്വാഗതസംഘം സാര ഥികൾക്കൊപ്പം ആകാശവാണിയുടെ പ്രതിനിധിയായി ഞാനും ഞങ്ങൾ തിരു വ ന ന്ത പുരത്ത് ഹൗസിലെത്തി. പുതുപ്പള്ളി പെരുന്നാ ളിന്റെ തിക്കും തിരക്കുമായിരുന്നു പ്രതി പക്ഷനേതാവിന്റെ വസതിയിൽ ഈ അക്ഷൗണി ഭേദിച്ചുവേണമായിരുന്നു ഞങ്ങൾക്ക് അദ്ദേഹത്തി ന്റെ സമീപത്തെ ത്തു വാൻ. പ്രതിപക്ഷ നേതാവിന്റെ പരിപാടികളും യാത്രകളും തീരുമാനിക്കാന്‍ നിയുക്തനായ “ആർ കെ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ്
പെടാപാടുപെട്ട് ഒരു വിധത്തിൽ ഞങ്ങളെ അദ്ദേഹത്തിനടുത്തെത്തിച്ചു. പരിപാടിയുടെ വിശദാംശങ്ങൾ
സംസാരിച്ചു-സമാപന സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. പക്ഷേ ഈ സമയത്ത് ഒഴിവാക്കാൻ
കഴിയാത്തതും മുൻകൂട്ടി നിശ്ചയിച്ച തുമായ പരിപാടികൾ ഉള്ളതിനാൽ ഒരു കാരണവശാലും പങ്കെടുക്കാൻ കഴിയില്ലെന്ന കാര്യം പ്രതിപക്ഷനേ താവ് കാര്യ കാരണ സഹിതം ഞങ്ങളെ ബോധ്യപ്പെടുത്തി. ഞങ്ങളുടെ ദയനീയ മുഖഭാവം കണ്ടിട്ടാകാം അദ്ദേഹം തന്റെ കൈയിലിരുന്ന ഒരു കൊച്ചു ഡയറി എന്റെ കൈയിലേക്ക് തന്നിട്ട് നിങ്ങൾ തന്നെ നോക്കി നിങ്ങൾ പറഞ്ഞ ഏതെങ്കിലും സമയം ഒഴിവുണ്ടെങ്കിൽ പറയു ഞാൻ ഉറപ്പായും വരാം. ഞങ്ങൾ ഡയറി മടക്കി നൽകി നിരാശരായി തിരിച്ചിറങ്ങുമ്പോൾ ഉമ്മൻചാണ്ടി എന്ന നന്മയുള്ള രാഷ്ട്രീയക്കാരനിലെ ആർദ്രത ഉണർന്നു, ഞങ്ങളോടൊപ്പം രണ്ടു ചുവടു മുന്നോട്ടു നടന്നു വന്ന് നിങ്ങൾ വിഷമിക്കേണ്ട പരിപാടികൾ നന്നായി നടക്കട്ടെ, ഒരു ദിവസം ഞാനെ ത്തും- ഉദ്ഘാടനത്തിനും പ്രസംഗ ത്തിനുമല്ല കാർഷികമേള കാണാൻ തീർച്ചയായും വരും എന്നുപറഞ്ഞ് അദ്ദേഹം ഞങ്ങളെ പുറത്തുതട്ടി മട ക്കിയയച്ചു. എന്തായാലും അദ്ദേഹ ത്തിന്റെ പേര് ഒഴിവാക്കി തന്നെ പ്രോഗ്രാം നോട്ടീസ് അടിക്കേണ്ടി വന്നു. കാർഷികമേളയുടെ ദിവസ ങ്ങളെത്തി. മൂന്നുദിവസത്തെ മേള സമാപിക്കുന്നത് ഒരു ഞായറാഴ്ചയാ യിരുന്നു. ഞായറാഴ്ച അതിരാവിലെ പോലിസ് സ്റ്റേഷനിൽ നിന്ന് അടിയ ന്തിര സന്ദേശമെത്തുന്നു. പ്രതിപക്ഷ നേതാവ് രാവിലെ 8.30 മണിക്ക് ചെറി യനാട്ട് ആകാശവാണി കാർഷികമേള കാണാനെത്തും.
പറഞ്ഞപ്രകാരം അദ്ദേഹം 8.45 മണിക്ക് മേള നടന്ന ദേവസ്വംബോർഡ് സ്കൂൾ ഗ്രൗണ്ടിലെത്തി. പക്ഷേ ഞങ്ങൾ സംഘാടകരിൽ ചിലരൊഴിച്ചാൽ ആളും ആരവവുമില്ലാത്ത വേദിയിൽ കടന്നുവന്ന് എല്ലാവരെയും കണ്ട്, പ്രവർത്തന സജ്ജമായിരുന്ന ഏതാനും പ്രദർശന സ്റ്റാളുകൾ നടന്നു കാണു കയും ചെയ്ത് അവിടെ ഒത്തുകൂടിയ കാർഷിക പ്രക്ഷേപണത്തിന്റെ പ്രാധാ ന്യത്തെക്കുറിച്ച് സംസാരിച്ചിട്ട് പുതുപള്ളിയിലേക്ക് മടങ്ങി.
ഉമ്മൻചാണ്ടി എന്ന ഏറെ തിരക്കുള്ള രാഷ്ട്രീയ നേതാവിന് ആകാശ വാണി സംഘടിപ്പിച്ച ഈ കാർഷി കമേളയിൽ തന്റെ യാത്രയ്ക്കിടയിൽ സമയം കണ്ടെത്തി വരേണ്ട ആവ ശ്യമുണ്ടായിരുന്നോ? വന്നില്ലെങ്കിൽ എന്തെ ങ്കിലും വ്യക്തിഗതമായ പ്രശ്നങ്ങൾ അദ്ദേഹത്തി ന്നുണ്ടാകുമായിരുന്നോ? തന്നെയുമല്ല സ്വന്തം നിയോജകമണ്ഡലത്തിൽ നടക്കുന്ന ഒരു പരിപാടിയാണെങ്കിൽ വ്യക്തിപരമായ ഗുണമുണ്ട്, അതി നൊരു സാംഗത്യമുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞ വാക്കുപാലിച്ചു. അതാണ് ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ വ്യത്യസ്ഥ നാക്കുന്നത്.
മറ്റൊരു അനുഭവം കൂടി പരാ മർശിക്കേണ്ടതുണ്ട്. നാളീകേര വിക സന ബോർഡ് ചെയർമാൻ ടി.കെ. ജോസ് ഐ.എ.എസിന്റെ നേതൃത്വ ത്തിൽ കേരളത്തിൽ “നീര’ യുടെ വ്യാപന പദ്ധതികൾ ഊർജിതമായി നടപ്പാക്കുകയുണ്ടായി. ഈ സമയത്ത് ആകാശവാണി. നീരയെ അധികരിച്ച് ഒരു തുടർ പരമ്പര പക്ഷേ പണം ചെയ്തു. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ഈ പരമ്പരയുടെ ഉദ്ഘാടനസന്ദേശം നൽകിയത്. അദ്ദേ ഹത്തിന് ഏറെ തിരക്കുള്ള ദിവസമാണ് മുഖ്യമന്ത്രിയുടെ ഉദ്ഘാടന സന്ദേശം ശബ്ദലേഖനം ചെയ്യുവാനായി ഉച്ചനേ രത്ത് ഞങ്ങൾ ഔദ്യോഗിക വസതി യായ ക്ലിഫ് ഹൗസിലെത്തിയത് . മുൻകൂട്ടി സമയം നിശ്ചയിച്ചപ്രകാര മാണ് ഞങ്ങളെത്തിയത്. അല്പസമയ ത്തിനകം സെക്രട്ടേറിയേറ്റിൽ നിന്നും മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ എത്തി ച്ചേർന്നു. ഞങ്ങൾ എത്തുന്നതിനും മുമ്പുതന്നെ അദ്ദേഹത്തെ കണ്ട് ഏതോ പ്രധാന കാര്യങ്ങൾ സംസാരിക്കാനായി കാത്തിരുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അന്തരിച്ച കെ.എസ്. വാസുദേവശർമ്മ,എം.എൽ.എ മാരായ ബെന്നി ബഹന്നാൻ, പി.സി. വിഷ്ണുനാഥ് എന്നിവരടക്കമുള്ള രാഷ്ട്രീയനേ താക്കൾ അദ്ദേഹത്തിന്റെ സമീപ മെത്തി. അതിനിടയിൽ ഞങ്ങളെ മുഖ്യമന്ത്രി കണ്ടു. “ആകാശവാ ണിക്കാർ വരൂ. ഇതൊന്നു കഴി ഞ്ഞിട്ട് നമുക്ക് സംസാരിക്കാ മെന്നു പറഞ്ഞ് ഞങ്ങളെയും കൂട്ടി അദ്ദേഹം പെട്ടെന്ന് ഓഫീസ് മുറിയിലേക്ക് നടന്നു. അദ്ദേഹത്തിന്റെ പാർട്ടിയുടെ ഏറ്റവും സമുന്നതരായ നേതാക്കളോട് അല്പസമയം ഇരിക്കാൻ പറഞ്ഞിട്ടാണ് മുഖ്യമന്ത്രി റിക്കാർഡിംഗിനായി കടന്നു വന്നത്. വേണമെങ്കിൽ ആകാശവാണി പ്രതിനിധികളായ ഞങ്ങളെ അവിടെ ഇരുത്തിയിട്ട് പാർട്ടിയുടെ പ്രധാന താക്കളോടു സംസാരിക്കാമായിരു അവിടെയും ഉമ്മൻ ചാണ്ടി എന്ന പക്വമതിയും വിവേകശാലിയുമായ രാഷ്ട്രീയ ക്കാരന്റെ മാധ്യമപ്രവർത്തകരോ ടുള്ള പരിഗണനയും സാധാരണക്കാരോടുള്ള മനുഷ്യപ്പറ്റുമാണ് സമകാലിക രാഷ്ട്രീയ ഭൂമികയിൽ പലപ്പോഴും അന്യമായിക്കൊണ്ടിരിക്കുന്ന നന്മയാണിത്. മാത്രമല്ല നിയമസഭാനടപടികൾ മുഖതാവിൽ കാണുവാൻ മിക്കപ്പോഴും അവസരമു ണ്ടായിട്ടുള്ള ഒരു മാധ്യമപ്രതിനിധി എന്ന നിലയിൽ എനിക്ക് ബോധ്യപ്പെ ട്ടിട്ടുള്ള ഒരു യാഥാർത്ഥ്യം കൂടിയുണ്ട്. തന്റെ പ്രസംഗത്തിലോ സംസാ രത്തിലോ ഒരിക്കൽപോലും തന്നെ നഖശിഖാന്തം എതിർക്കുന്നവരെ പ്പോലും വ്യക്തിഹത്യ നടത്തുന്ന ഒരു വാക്കോ പ്രയോഗമോ ഉമ്മൻചാണ്ടി യിൽ നിന്നുണ്ടാകില്ല. ഒരു പക്ഷേ അചഞ്ചലമായ ദൈവഭക്തിയിൽ അധിഷ്ഠിതമായ ധാർമ്മിക ബോധ മാകാം ഈ രാഷ്ട്രീയ ജീവിത നന്മ യുടെ വഴിയും വെളിച്ചവും!
രാക്ഷസന്റെ ‘ര’യും, കാഷ്ഠ ത്തിന്റെ ‘ഷ’യും, യമന്റെ ‘യ’യും ചേരുന്നതാണ് ‘രാഷ്ട്രീയം’ എന്ന് പൊക്കമില്ലാത്തതാണെന്റെ പൊക്ക മെന്ന് മലയാളിയെ ഓർമ്മിപ്പിച്ച കവി കുഞ്ഞുണ്ണി മാസ്റ്റർ തന്റെ കുറുങ്കവിതയിലൂടെ പറഞ്ഞുവെച്ചിട്ടുണ്ട്. വർത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തിൽ കുന്നിക്കുരുപോ ലുള്ള ഈ കുറുങ്കവിത എത്ര കണ്ട് അർത്ഥപൂർണ്ണമാണെന്ന് പറയേണ്ട തില്ലല്ലോ? ഇതാ ഇവിടെയാണ് വ്യത്യസ്ഥരായ ചിലർ നമ്മുടെ മന കടന്നു വരുന്നത് . കുഞ്ഞ് ഇദ്ദേഹത്തെ മാതൃകയാ – ഇദ്ദേഹത്തെപോലെയാകണം മേമ്പൊടിയ്ക്ക് ഒരു രാഷ്ട്രീയ നേതാവില്ലെന്നതാണ് ഈ കാലഘട്ടത്തിന്റെ ദുര്യോഗം. കാലയവനി കക്കുള്ളിൽ മറഞ്ഞു പോയ രാഷ്ട്രീയനേതാക്കളുടെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ചിത്രങ്ങൾ ചൂണ്ടി ക്കാണിക്കാൻ മാത്രമേ ഇപ്പോൾ കഴി
ഈ പശ്ചാത്തലത്തിൽ നിന്നുകൊ ണ്ടാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാ പൊതുസമൂഹം വിലയിരുത്തുന്നത്. ആർക്കും അദ്ദേഹത്തിന് സമാം സരസായനം പോലെയാണ്. ലാളി ത്യവും മാനുഷികതയും ഈ മനു ഷ്യന്റെ മുഖമുദ്രയാണ്. ഒന്നു മാറി നിൽക്കു എന്ന് ഒരാളോടും പറയാൻ കുലീനനായ ഈ രാഷ്ട്രീയക്കാരന് ജീവിതത്തിലൊരിക്കലും കഴിയില്ല. അതു തന്നെയാണ് ഉമ്മൻ ചാണ്ടി യുടെ ശക്തിയും ദൗർബല്യവും.
മുൻ ചീഫ് സെക്രട്ടറിയും മല യാളം സർവ്വകലാശാലാ മുൻ വൈസ് ചാൻസിലറും മലയാള ത്തിന്റെ പ്രിയ കവിയുമായ കെ. ജയകുമാർ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ചെഴുതിയത് വർത്തമാനകാല രാഷ്ട്രീയക്കാരിലെ ഈ വേറിട്ട മനുഷ്യന്റെ യഥാർത്ഥ രേഖാചിത്രമാണ്. “എവിടെയാണ് കരുണ കാണിക്കേണ്ടതെന്ന് കൃത്യമായി അറിയാ വുന്ന ഹൃദയമാണ് ഉമ്മൻചാണ്ടി എന്ന നേതാവിന്റെ ഏറ്റവും വലിയ ധനം. എത്ര ആൾക്കൂട്ടത്തിനുള്ളിൽ നിൽക്കുമ്പോഴും ആവശ്യക്കാരന്റെ നിശ്ശബ്ദരോദനം അദ്ദേഹം കേൾക്കുന്നു. “രുദിതാനുസാരി കവി’ എന്നാണ് പറയുക. ഉമ്മൻചാണ്ടി കവിയല്ല; പക്ഷേ, കണ്ണീർ തിരി ച്ചറിയുന്ന ഹൃദയമാപിനി അദ്ദേഹത്തിന് സ്വന്തം അപൂർവ്വമാണ് ആ സിദ്ധി’- ഇത് തന്നെയാകട്ടെ “വ്യത്യസ്ഥനാം ഒരു രാഷ്ട്രീയനേതാവ്” എന്ന ഈ കുറിപ്പിന്റെ ഭരതവാക്യവും. ആദരാഞ്ജലികള്‍
.ആകാശവാണി മുന്‍ പ്രോഗ്രാം എക്സിക്യൂട്ടീവും എഴുത്തുകാരനുമാണ് ലേഖകന്‍