പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

Advertisement

മലപ്പുറം.കുടുംബവഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജെ എം റോഡ് വാലിപ്പറമ്പിൽമലപ്പുറം താമസിക്കുന്ന ആലിങ്ങൽ സുലൈഖയാണ് കൊല്ലപ്പെട്ടത്. പ്രതി യൂനസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരികയായിരുന്നന്ന 36 കാരിയായ സുലൈഖയെ
ഭർത്താവ് യൂനസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. രക്ഷപ്പെടാൻ ശ്രമിച്ച യൂനസിനെ പൊലീസ് പിടികൂടി. മീൻ തെരുവ് സ്വദേശിയാണ് പ്രതി. പ്രവാസിയായ യൂനസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട.
പൊന്നാനി എം ഐ യു പി സ്കൂളിലെ പി ടി എ പ്രസിഡണ്ടാണ് കൊല്ലപ്പെട്ട സുലൈഖ.