തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ചതിന് പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ചുവെന്ന് ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105-ാം നമ്പര്‍ ചെമ്പൂര്- വെള്ളറട ബസിലാണ് പെണ്‍കുട്ടി ഛര്‍ദ്ദിച്ചത്. ഇതുകണ്ട് ഡ്രൈവര്‍ ഇരുവരോടും കയര്‍ത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയില്‍ നിറുത്തിയപ്പോള്‍ ഇരുവരും ഇറങ്ങാന്‍ ശ്രമിക്കവെ ബസ് കഴികിയിട്ട് പോയാല്‍ മതി എന്ന് ഡ്രൈവര്‍ പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്‌ബെയ്‌സിനില്‍ നിന്ന് കപ്പില്‍ വെള്ളമെടുത്ത് പെണ്‍കുട്ടിയും സഹോദരിയും ചേര്‍ന്ന് ബസ് കഴുകി വൃത്തിയാക്കി. ഇതിനുശേഷമാണ് പോകാന്‍ അനുവദിച്ചത്. ബസ് വൃത്തിയാക്കാന്‍ പ്രത്യേക ജീവനക്കാരുള്ളപ്പോഴാണ് യാത്രക്കാരായ രണ്ട് പെണ്‍കുട്ടികളെക്കൊണ്ട് ബസ് കഴുകിച്ചത്. ബസ് കഴുകേണ്ടിവന്ന പെണ്‍കുട്ടിയുടെ അച്ഛനും കെഎസ്ആര്‍ടിസിയിലെ ഡ്രൈവറാണ്.