കൊച്ചി.പോപ്പുലർ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിക്ഷേപകന് അനുകൂലമായി ഉപഭോക്തൃകോടതിവിധി
സ്ഥാപന ഉടമകൾ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി.എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സുജ ആർ.വർമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്
12% പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരിയിൽ നിന്നും രണ്ട് ലക്ഷം രൂപ എതിർ കക്ഷികൾ നിക്ഷേപം സ്വീകരിച്ചു
നിക്ഷേപ തുകയും പലിശയും നൽകാതെ പിന്നീട് സ്ഥാപനം അടച്ചുപൂട്ടിയെന്നാണ് പരാതി നല്‍കിയത്.