ആൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി 14 കാരിയായ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ന് വിധി പറയും

Advertisement

ഇടുക്കി .ആനച്ചാലിൽ ആൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി 14 കാരിയായ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇടുക്കി ജില്ലാ കോടതി ഇന്ന് വിധി പറയും. 2021ഒക്ടോബർ രണ്ടിന് രാത്രി നടന്ന ക്രൂരകൃത്യത്തെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് എടുത്ത കേസിലാണ് കോടതി വിധി പറയുക.

മാതാവിനെയും മുത്തശ്ശിയെയും തലക്കടിച്ച് ബോധരഹിതരാക്കിയാണ് ആനച്ചാൽ സ്വദേശിയായ ആൺകുട്ടിയെ കൊന്നത്. ശേഷം പെൺകുട്ടിയെ ഏലക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയുടെ മാതൃ സഹോദരിയുടെ ഭർത്താവാണ് കേസിൽ പ്രതി.

Advertisement