ഏക സിവിൽ കോഡ്, പ്രക്ഷോഭ പരിപാടികൾ ചർച്ചചെയ്യാൻ എൽ ഡി എഫ് നേതൃയോഗം ഇന്ന്

Advertisement

തിരുവനന്തപുരം.ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികൾ ചർച്ചചെയ്യാൻ എൽ ഡി എഫ് നേതൃയോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നിന് തിരുവനന്തപുരം എ കെ ജി സെന്ററിൽ ആണ് യോഗം. മുന്നണി നിലപാട് തീരുമാനിക്കും മുമ്പേ സിപിഐ എം ഒറ്റയ്ക്ക് സെമിനാർ നടത്തിയതിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്.

മുന്നണി പ്രവർത്തനങ്ങളിൽ കൺവീനർ ഇ പി ജയരാജൻ സജീവമല്ലാത്തതിലും ഘടകകക്ഷികൾ നീരസത്തിലാണ്. ഏപ്രിൽ അഞ്ചിനാണ് ഇതിന് മുൻപ് മുന്നണി യോഗം ചേർന്നത്.
ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നത്തെ യോഗത്തിൽ ഉണ്ടാകാൻ ഇടയില്ല.

Advertisement