മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം അപകടത്തിൽപെട്ടു

Advertisement

വര്‍ക്കല.മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം അപകടത്തിൽപെട്ടു.
ശക്തമായ തിരയിൽപെട്ട്  നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു  കയറി. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി രക്ഷപ്പെട്ടു. രണ്ട് മാസങ്ങൾക്കിടെ മുതലപ്പൊഴിയിൽ ഉണ്ടായ പന്ത്രണ്ടാമത്തെ അപകടമാണ് ഇന്നത്തേത്.

രാവിലെ ഏഴ് മണിയോടെയാണ് അപകടം. മത്സ്യ ബന്ധനത്തിന് പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയിൽ പെടുകയായിരുന്നു. എഞ്ചിൻ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു..

പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
അഭി, മൊയ്തീൻ എന്നീ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കടലിലേക്ക് തെറിച്ച് വീണ അഭി നീന്തി രക്ഷപ്പെടുകയായിരുന്നു.
പുലിമുട്ടിൽ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ  എത്തിച്ചു. വള്ളത്തിന് കെടുപാടുകൾ സംഭവിച്ചു.  ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർകഥയാകുകയാണ്. നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണ് ഇന്നുണ്ടായത്. ജൂൺ ജൂലൈ മാസങ്ങളിലായി ഉണ്ടാകുന്ന പന്ത്രണ്ടാമത്തെ അപകടവും.പതിനെട്ടാം തീയതി മുതലപ്പൊഴിയിൽ നടന്ന അപകടത്തിൽ ആറ് മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടിരുന്നു. മുതലപ്പൊഴി തീരം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും തുടരുകയാണ്..

.file pic

Advertisement