തിരുവനന്തപുരം . ഉമ്മൻചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളി മണ്ഡലത്തിൽ വന്ന ഒഴിവ് നിയമസഭ സെക്രട്ടറിയേറ്റ്
റിപ്പോർട്ട് ചെയ്തു.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഒഴിവ് അറിയിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷൻ ഇനി തുടർനടപടികൾ സ്വീകരിക്കും.സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ
ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.ഒരു വർഷത്തിൽ താഴെയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാം.
എൽ.ഡി.എഫ് സർക്കാരിനു രണ്ടുവർഷത്തെ കൂടുതൽ കാലാവധി ശേഷിക്കുന്നതിനാൽ ആറു മാസത്തിനകം പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും നടന്നേക്കുമെന്നാണ് സൂചന.