ആറു വയസ്സുകാരനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ

Advertisement

ഇടുക്കി. ആനച്ചാലിൽ ആറു വയസ്സുകാരനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. മാതൃ സഹോദരി ഭർത്താവിനാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. ആറു വയസ്സുകാരന്റെ സഹോദരിയെ ഉപദ്രവിച്ചതിന് മരണം വരെ തടവും, അമ്മയെയും മുത്തശ്ശിയേയും കൊലപ്പെടുത്താൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് 92 വർഷം തടവും പിഴയും ശിക്ഷാവിധിയിൽ ഉണ്ട്.


അപൂർവങ്ങളിൽ അപൂർവമായ കേസ്. ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയതിന് വധശിക്ഷ. സഹോദരിയെ ഉപദ്രവിച്ചതിന് മരണം വരെ തടവ്. അമ്മയെയും മുത്തശ്ശിയേയും വധിക്കാൻ ശ്രമിച്ചതിന് 92 വർഷം തടവും പിഴയും. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 11 വർഷം അധികം തടവ് അനുഭവിക്കണം.

73 സാക്ഷികളെ വിസ്തരിച്ച കേസിൽ ഈ മാസം ഇരുപതിനാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വെള്ളതൂവൽ പോലീസ് ആണ് കേസ് അന്വേഷിച്ചത്

2021 ഒക്ടോബർ രണ്ടിന് പുലർച്ചെ മൂന്ന് മണിക്കാണ് കേസിന് ആസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. കുട്ടികളുടെ മാതൃസഹോദരിയുടെ ഭർത്താവായ പ്രതി വണ്ടിപ്പെരിയാർ സ്വദേശിയാണ്

Advertisement