ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന് പോലീസ് നോട്ടീസ്

Advertisement

കൊച്ചി.അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന് പോലീസ് നോട്ടീസ്. മൂന്ന് ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിർദേശം.
അന്വേഷണത്തോട് വിനായകൻ സഹകരിക്കാത്തതിനെ തുടർന്ന് ആണ് പൊലീസ് നോട്ടീസ് നൽകിയത്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ എറണാകുളം നോർത്ത് പൊലീസ് ആണ് വിനായകന് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതാണ് നോട്ടീസ്.
വിനായകനോട് കഴിഞ്ഞദിവസം സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ വിനായകൻ സ്റ്റേഷനിൽ എത്തുകയോ
ഹാജരാകുന്നതിൽ അസൗകര്യം ഉള്ളതായി അറിയിക്കുകയോ ചെയ്തിട്ടില്ല . ഈ സാഹചര്യത്തിലാണ് വിനായകന് പൊലീസ് നോട്ടീസ് നൽകിയത്. വിനായകന്റെ ഫോണും അന്വേഷണസംഘം പരിശോധിക്കും.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ പോലീസ് ചുമത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയെന്ന് വിനായകനും പോലീസിനെ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ വിനായകന്റെ മൊഴി കൂടി രേഖപ്പെടുത്തിയതിനു ശേഷം ആയിരിക്കും പോലീസ് കേസെടുക്കുക. അതേസമയം ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ജനൽ ചില്ലുകൾ തകർത്തത് വിനായകൻ തന്നെയാണെന്നും ആണ് യൂത്ത് കോൺഗ്രസിന്റെയും ആരോപണം.

Advertisement