ചലചിത്ര പുരസ്‌ക്കാരത്തില്‍ നിന്ന് മാളികപ്പുറം എന്ന ചിത്രത്തെ മനപ്പൂര്‍വ്വം തഴഞ്ഞെന്ന വിമര്‍ശനം

Advertisement

തിരുവനന്തപുരം.സംസ്ഥാന ചലചിത്ര പുരസ്‌ക്കാരത്തില്‍ നിന്ന് മാളികപ്പുറം എന്ന ഉണ്ണിമുകുന്ദന്‍ ചിത്രത്തെ മനപ്പൂര്‍വ്വം തഴഞ്ഞെന്ന വിമര്‍ശനവുമായി ബിജെപി.സിനിമയെ പൂര്‍ണ്ണമായി ഒഴിവാക്കിയതിന് പിന്നില്‍ വിഭാഗീയ ചിന്തയാണെന്നും,കണ്ണ് പൊട്ടന്മാരാണോ അവാര്‍ഡ് നിശ്ചയിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.സര്‍ക്കാര്‍ പറഞ്ഞതുകൊണ്ടാകാം ജൂറി മാളികപ്പുറത്തെ അവഗണിച്ചതെന്ന് സംവിധായകന്‍ വിജി തമ്പിയും പറഞ്ഞു


ഇന്നലെ സംസ്ഥാന ചലചിത്രപുരസ്‌ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറത്തെ തഴഞ്ഞതില്‍,വിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായത്.ചിത്രത്തിലെ ബാലതാരം ദേവനന്ദക്ക് പുരസ്‌കാരം നിഷേധിച്ചതില്‍ ജൂറി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.കണ്ണ് പൊട്ടന്‍മാരാണോ അവാര്‍ഡ് നിശ്ചയിക്കുന്നതെന്നും സിനിമയെ പൂര്‍ണ്ണമായും ഒഴിവാക്കിയതിന് പിന്നില്‍ വിഭാഗീയമായ ചിന്തയാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു

മാളികപ്പുറം സിനിമക്ക് യാതൊരു അവാര്‍ഡും നല്കാതിരുന്നത് സര്‍ക്കാര്‍ പറഞ്ഞിട്ടാവുമെന്ന് വിമര്‍ശിച്ച് സംവിധായകന്‍ വിജി തമ്പിയും രംഗത്തെത്തി.കേരള സര്‍ക്കാര്‍ അവാര്‍ഡിന് ഇപ്പോള്‍ ഒരു വിലയും ഇല്ലാതായെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുകയാണെന്നും വിജി തമ്പി പറഞ്ഞു

ഇത്തവണ ബാലതാരങ്ങള്‍ക്കുളള പുരസ്‌ക്കാരം തന്മയ സോള്‍,മാസ്റ്റര്‍ ഡാവിഞ്ചി എന്നിവര്‍ക്കാണ് ലഭിച്ചത്.മാളികപ്പുറത്തിലെ ദേവനന്ദയും മത്സരത്തില്‍ അവസാന ഘട്ടം എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

1 COMMENT

  1. ഭക്തി കാണിച്ചാൽ A വാർഡ് കിട്ടും അല്ലേ

Comments are closed.