തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്ക് ആരെ പരിഗണക്കുമെന്നു നാളെ നടക്കുന്ന അനുശോചന സമ്മേളനത്തിനുശേഷം തീരുമാനിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരിഗണിച്ചേക്കുമെന്നാണു പൊതുവേയുള്ള സംസാരം. പാര്‍ട്ടി തീരുമാനിക്കുമെന്നു ചാണ്ടി ഉമ്മന്‍ പറയുന്നു. സിപിഎം യുവനേതാവ് ജെയ്ക് സി. തോമസിനെ മല്‍സരിപ്പിക്കാനാണു സാധ്യത. കഴിഞ്ഞ തവണയും ജെയ്ക് ആയിരുന്നു സ്ഥാനാർത്ഥി. അടുത്ത് ചേരുന്ന സി പി എം സംസ്ഥാന സമിതിയിൽ കാര്യങ്ങൾ ആലോചിക്കാൻ സാധ്യതയുണ്ട്.
Home News Breaking News പുതുപ്പള്ളി: ആരെ മത്സരിപ്പിക്കുമെന്ന് നാളെ കഴിഞ്ഞ് തിരുമാനിക്കുമെന്ന് ചെന്നിത്തല