പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി മുന്നണികൾ

Advertisement

തിരുവനന്തപുരം.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി മുന്നണികൾ.
‌യുഡിഎഫിഎൽ ഒദ്യോ​ഗിക ചർച്ചകൾക്ക് 24ന് ശേഷം തുടക്കമാകും.
ചാണ്ടി ഉമ്മന് അയോ​ഗ്യതയില്ലെന്ന പറഞ്ഞ കെസി ജോസഫ്, പാർട്ടി ഉചിതമായ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി.
എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകളിലേക്ക് കടന്നു.

അഞ്ച് പതിറ്റാണ്ടിലേറെ ഉമ്മൻ ചാണ്ടിക്കൊപ്പം മാത്രം നിന്ന പുതുപ്പള്ളിയാണ് ആദ് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ മണ്ഡലം നില നിർത്തുക യുഡിഎഫിന് അനിവാര്യം. ഔദ്യോഗിക ചർച്ചകളിലേക്ക് കടന്നില്ലെങ്കിലും യുഡിഎഫിൽ ആലോചനകൾ സജീവമാണ്. പ്രഥമ പരിഗണന ചാണ്ടി ഉമ്മന്. ഉചിതമായ തീരുമാനം കെപിസിസി എടുക്കുമെന്ന് കെസി ജോസഫ്. ചാണ്ടി ഉമ്മന് അയോഗ്യതയില്ല.

24നാണ് കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി. ഇതിന് ശേഷമേ ഔദ്യോഗിക ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കൂ എന്ന് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി


2021ലെ മുന്നേറ്റം ഇത്തവണ വിജയമാക്കി മാറ്റാം എന്നാണ് എൽഡിഎഫ് പ്രതീക്ഷ . ജെയ്ക്ക് സി തോമസ് തന്നെയാണ് ആലോചനയിൽ
തെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് സജ്ജമാണെന്ന് ഇപി ജയരാജൻ. പ്രഖ്യാപനം വന്നതിനു ശേഷം ചർച്ചകളിലേക്ക് കടക്കും.‌

തെരഞ്ഞെടുപ്പിന് എൻഡിഎയും സജ്ജമാണ്. ചർച്ചകൾ സജീവമാണെന്ന് കെ സുരേന്ദൻ പറഞ്ഞു.

Advertisement