തിരുവനന്തപുരം കോര്‍പ്പറേഷന്റെ വിവിധ സ്ഥിരം സമിതികളിലേക്ക് ആറുപേര്‍,കോണ്‍ഗ്രസും ബിജെപിയും വിട്ടുനിന്നു

Advertisement

തിരുവനന്തപുരം. കോര്‍പ്പറേഷന്റെ വിവിധ സ്ഥിരം സമിതികളിലെ ഒഴിവുവന്ന സീറ്റുകളിലേക്ക് ആറുപേരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മറ്റ് നോമിനേഷനുകള്‍ ഇല്ലാതെയാണ് ആറുപേരെയും തെരഞ്ഞെടുത്തത്. നികുതി അപ്പീല്‍കാര്യസമിതിയിലേക്ക് എസ് ജയചന്ദ്രന്‍ നായര്‍, ന​ഗരാസൂത്രണ സമിതിയിലേക്ക് സി എസ് സുജാ​ദേവി, ക്ഷേമകാര്യ സമിതിയിലേക്ക് പി രമ, വികസനകാര്യ സമിതിയിലേക്ക് ഷാജിദ നാസര്‍, വിദ്യാഭ്യാസ സമിതിയിലേക്ക് എസ് എസ് ശരണ്യ, ആരോ​ഗ്യസമിതിയിലേക്ക് ​ഗായത്രി ബാബു എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ടത്.


കോണ്‍​ഗ്രസ്, ബിജെപി അം​ഗങ്ങള്‍ നോമിനേഷന്‍ നല്‍കാനോ വോട്ട് രേഖപ്പെടുത്താനോ തയ്യാറായില്ല. ടി പി റിനോയിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് നടന്ന സ്ഥിരിസമിതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. സ്ഥിരംസമിതി അധ്യക്ഷ തെര‍ഞ്ഞെടുപ്പ് 26ന് നടക്കും.

Advertisement