കോട്ടയം . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയ ഇ കെ നായനാരുടെ മകന്‍ കൃഷണകുമാര്‍ ശ്രദ്ധാകേന്ദ്രമായി.കേരള രാഷ്ട്രീയത്തില്‍ ഇരു ചേരിയില്‍ നിന്ന രണ്ട് അതികായരുടെ മക്കളാണ് പരസ്പരം കണ്ടത്.
ഇനിയുളള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടിയാകാനാണ് ശ്രമിക്കേണ്ടത് കൃഷ്ണകുമാര്‍ പറഞ്ഞു. ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍ .
ഉമ്മന്‍ചാണ്ടി സാറിനെ കുറേ നേരം അടുത്തിരുന്ന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് ഞാന്‍ വരുന്നത്. ഇന്ന് രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തി ആദരമര്‍പ്പിച്ച ശേഷമായിരുന്നു പ്രതികരണം. അച്ഛനുമായി നല്ല ബന്ധമായിരുന്നു ഉമ്മന്‍ചാണ്ടിക്ക്. പല പ്രാവശ്യം ഉമ്മന്‍ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്. ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്. എല്ലാവരുടേയും പ്രശ്നങ്ങള്‍ കണ്ട് പരിഹരിച്ചുപോകുന്ന വ്യക്തിയാണ്. ജനത്തിന്റെ മനസ്സിലുള്ളതായിരുന്നു ആ വിലാപ യാത്ര.
സ്നേഹം, സഹാനുഭൂതി, കാരുണ്യം ഇതെല്ലാമായിരുന്നു ഉമ്മന്‍ചാണ്ടി. വിലാപ യാത്ര കണ്ടപ്പോള്‍ അച്ഛനെ ഓര്‍മ്മ വന്നു. ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടി സര്‍ ആവാന്‍ ശ്രമിക്കണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.