ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗിയായ ഭാര്യക്ക് പണം നല്‍കി തിരിച്ചു വരുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ചു

Advertisement

നെടുങ്കണ്ടം. ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗിയായ ഭാര്യക്ക് പണം നല്‍കി തിരിച്ചു വരുന്നതിനിടയില്‍ തലയിലെ ഞരമ്ബ് പൊട്ടി ഭര്‍ത്താവ് മരിച്ചു.

നെടുങ്കണ്ടം മാവടി തറക്കുന്നേല്‍ റ്റി.സി.സജീവ് (47) ആണ് ഭാര്യ ഷൈജിക്ക് ചികിത്സക്കായുള്ള പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തി നല്‍കിയതിന് ശേഷം തിരിച്ചു വരുന്ന വഴി തലയിലെ ഞരമ്ബ് പൊട്ടി മരണപ്പെട്ടത്. ക്യാന്‍സര്‍ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഭാര്യ അണക്കരയിലുള്ള വീട്ടിലായിരുന്നു താമസം. നാട്ടുകാര്‍ ചേര്‍ന്ന് പിരിച്ചെടുത്ത പണം സുഹൃത്തുക്കളായ തോമസ് വര്‍ഗീസ്, സോമന്‍, രഘു ഷിബിന്‍ എന്നിവര്‍ക്കൊപ്പം നല്‍കി തിരിച്ചു തൂക്കുപാലത്ത് എത്തിയപ്പോള്‍ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിലും എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും രണ്ട് ദിവസത്തിനകം മരണം സംഭവിച്ചു. ഭാര്യ: ഷൈജി അണക്കര അരിമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ക്രിസ്റ്റി, ക്രിസ്റ്റീന, ക്രിസ്റ്റിയാനോ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മാവടി സെന്റ് തോമസ് പള്ളിയില്‍ നടക്കും.

Advertisement