പുതുപ്പള്ളിക്കായി ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ്

Advertisement

കോട്ടയം. പുതുപ്പള്ളിക്കായി ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ്. ഔദ്യോഗിക ചർച്ചകൾ നാളത്തെ ഉമ്മൻചാണ്ടി
അനുസ്മരണ യോഗത്തിന് ശേഷം തുടങ്ങുമെന്നാണ് പറയുന്നതെങ്കിലും നിലവില്‍ ചാണ്ടി ഉമ്മനെ ആരും തള്ളിപ്പറയില്ല. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ആലോചനകൾ എൽഡിഎഫും സജീവമാക്കി.


അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന കോൺഗ്രസ് കോട്ട. പുതുപ്പള്ളിയിൽ പിൻഗാമിയെ കണ്ടെത്താൻ ഔദ്യോഗിക ചർച്ചകൾ കോൺഗ്രസ് തുടങ്ങിയില്ലെങ്കിലും ആലോചനകൾ സജീവം. ചാണ്ടി ഉമ്മന് സാധ്യതയേറുകയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

യോഗ്യത ചാണ്ടി ഉമ്മനെന്ന് ചെറിയാൻ ഫിലിപ്പ്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മാതൃകയാണ് വേണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

പുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് സിപിഎം വിജയിച്ചത്. മണ്ഡലത്തിൽ എട്ടു പഞ്ചായത്തിൽ ആറിലും ഭരണമുണ്ടെന്ന കണക്കില്‍ പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള സാധ്യത അകലെയല്ലെന്ന കണക്കുകൂട്ടലിലാ്ണ് സിപിഎം.

Advertisement