‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന്’

Advertisement

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെയെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്‍. സ്ഥാനാര്‍ത്ഥി ആരെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തീരുമാനിക്കട്ടെയെന്ന് സുധാകരന്‍ പറഞ്ഞു.
കുടുംബത്തിന്റെ അഭിപ്രായം തേടുമെന്നും മകന്‍ അല്ലെങ്കില്‍ മകള്‍ എന്നത് അവര്‍ തീരുമാനിക്കട്ടെയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് നിന്ന് മറ്റ് സ്ഥാനാര്‍ത്ഥികള്‍ പുതുപ്പള്ളിയില്‍ ഇല്ല. മത്സരം ഒഴിവാക്കുന്ന കാര്യത്തില്‍ ഭരണപക്ഷത്തിനൊപ്പം ബിജെപിയും തീരുമാനം എടുക്കട്ടെയെന്ന് കെ.സുധാകരന്‍ പറഞ്ഞു.