ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി

Advertisement

പത്തനംതിട്ട പറന്തലില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 5 ഓട്ടോറിക്ഷകള്‍ ഇടിച്ചു തകര്‍ന്നു. പറന്തല്‍ ജംഗ്ഷനില്‍ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടേറിക്ഷകളിലേക്ക് ആണ് ബസ് ഇടിച്ചു കയറിയത്.
ഈരാറ്റുപേട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ പറന്തല്‍ മുല്ലശ്ശേരില്‍ കൃഷ്ണകുമാര്‍ (45), പറന്തല്‍ അനില്‍ കോട്ടേജില്‍ അശോകന്‍ (50), പറന്തല്‍ പാലത്തടത്തില്‍ സജി മോന്‍ (29) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു.