യാത്രക്കാരന് രക്ഷകരായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ; കല്ലടയ്ക്ക് അഭിമാനമായി കണ്ടക്ടർ അജയൻ

Advertisement

പടിഞ്ഞാറെ കല്ലട: കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരന് യാത്രാ മദ്ധ്യേ ദേഹാസ്വാസ്ഥ്യം. ബസ് ജീവനക്കാരുടെ കൃത്യമായ ഇടപെടലിലൂടെ യാത്രക്കാരന് പുതുജീവൻ ലഭിച്ചു

ബസ് ജീവനക്കാരായ ജയനും അജയനും ആണ് യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കിയത്.

ഹരിപ്പാട് നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ബസിലാണ് സംഭവം, ഉടൻ തന്നെ ബസ് ജീവനക്കാർ ഇടപെട്ട് യാത്രക്കാരനെ
അമ്പലപ്പുഴ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് അഭിമാനമായി.
ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ
ജയൻ പി എസ് , അജയൻ വി എന്നിവരാണ് മനുഷ്യത്വത്തിന് മാതൃകയായി രക്ഷകരായത്.
ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ പടിഞ്ഞാറെ കല്ലട അയിത്തോട്ടുവ കണ്ടത്തിൽ വീട്ടിൽ അജയൻ .വി ആണ് മനുഷ്യത്വത്തിന് മാതൃകയായി കല്ലടയ്ക്ക് അഭിമാനമായത്.