തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പിണറായി വിജയൻ പങ്കെടുത്താൽ, ഇന്നുവരെ ചെയ്ത സകല വേട്ടയാടലുകൾക്കുള്ള കുറ്റസമ്മതം തന്നെയായിരിക്കുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ പറഞ്ഞു.കോൺഗ്രസ് പാർട്ടിയുടെ മാത്രം നേതാവായിട്ടല്ല, മുഴുവൻ കേരള ജനതയുടെ നേതാവായിട്ട് ഉമ്മൻ ചാണ്ടിയെ കരുതി തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടത് എന്ന് ഒരിക്കലും വിസ്മരിച്ചു കൂടാ.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൻറെ ഉദ്ഘാടകൻ പിണറായി ആണ് എന്നത് വ്യാജപ്രചാരണമാണ്.ആദ്യ അനുസ്മരണ പ്രഭാഷണം കെപിസിസി അദ്ധ്യക്ഷൻ നിർവ്വഹിക്കുമെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
‘