സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് വിമാനം തിരിച്ചിറക്കി

Advertisement

തിരുവനന്തപുരം: ദുബായിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി.എയർ ഇന്ത്യ എക്സ്പ്രസിൻറെ ഐഎക്സ് 539 വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഉച്ചയ്ക്ക് 1.19ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.52ന് തിരികെ ലാൻഡ് ചെയ്തു. യാത്രക്കാർക്കായി മറ്റൊരു വിമാനം ദുബായിലേക്ക് സർവീർ നടത്തുമെന്ന് എയർ ഇന്ത്യ എക്സപ്രസ് അധികൃതർ അറിയിച്ചു. 6.30ന് പ്രത്യേക വിമാനം പുറപ്പെടും. തിരിച്ചിറക്കിയ വിമാനത്തിൻറെ തകരാർ പരിഹരിച്ചു വരികയാണ്.