പുതുപ്പള്ളിയിൽ സിപിഎം മത്സരിക്കരുതെന്ന് സുധാകരൻ പറഞ്ഞതിൽ തെറ്റില്ല: പിഎംഎ സലാം

Advertisement

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് പിഎംഎ സലാം. കോൺഗ്രസ് നിർത്തുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കാൻ മുസ്ലിം ലീഗ് പരിശ്രമിക്കും. ഇടതുപക്ഷം സ്ഥാനാർഥിയെ നിർത്തരുതെന്ന സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ല. സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് അതാത് രാഷ്ട്രീയ പാർട്ടികളാണെന്നും പിഎംഎ സലാം പറഞ്ഞു. 

എൽഡിഎഫും ബിജെപിയും മത്സരിക്കരുതെന്ന സുധാകരന്റെ നിർദശം ശരിയാണ്. ഇവിടുത്ത രാഷ്ട്രീയസാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.