ആറന്മുള. വഞ്ചിപ്പാട്ടിൻ്റെ അലകളുയരുന്ന അന്തരീക്ഷത്തില്‍ ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കം. ആദ്യ ദിനം പത്ത് പള്ളിയോടങ്ങൾക്കാണ് വഴിപാട് സദ്യ സമർപ്പിച്ചത്. 450 വള്ളസദ്യകൾ ഈ വർഷം ഇതുവരെ ബുക്ക് ചെയ്തു കഴിഞ്ഞുവെന്ന് അധികൃതര്‍ പറഞ്ഞു.
സർവ്വ ഐശ്വര്യ സമൃദ്ധിക്കായുള്ള ഭക്തരുടെ ഇഷ്ടവഴിപാടാണ് വള്ള സദ്യ. ആദ്യദിനം പത്ത് പള്ളിയോടങ്ങളിലെത്തിയവർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി. വഞ്ചിപ്പാട്ട് പാടി പള്ളിയോടത്തിലെത്തുന്ന കരനാഥന്മാർക്ക് വാദ്യാകമ്പടികളോടെയായിരുന്നു സ്വീകരണം. തൂശനിലയിൽ വിളക്കത്ത് വിളമ്പിയാൽ പിന്നെ ഊട്ടുപുരകളിൽ സദ്യ.
file pic
കരനാഥന്മാർ പാടി ചോദിക്കുന്നത് ഉൾപ്പെടെ 64 വിഭവങ്ങളാണ് ഇലയിൽ .. ഇക്കൊല്ലം 500ഓളം വള്ളസദ്യകൾ വഴിപാടായി വരുമെന്നാണ് ദേവസ്വം ബോർഡിൻ്റെ കണക്കുകൂട്ടൽ. കണക്കുകൂട്ടുന്നത്.
ഉത്രട്ടാതി വള്ളകളി സെപ്റ്റംബർ രണ്ടിനാണ് നടക്കുന്നത് അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ ആറിനും