ന്യൂഡെല്‍ഹി . ശക്തിനോക്കി മതി ആവശ്യം പറയല്‍, ബി.ഡി.ജെ.എസ് ആവശ്യം തള്ളി ബി.ജെ.പി കേന്ദ്ര നേത്യത്വം.അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ 7 സീറ്റുകൾ വേണം എന്ന ആവശ്യമാണ് തള്ളിയത്.
വയനാട്, ചാലക്കുടി, തൃശ്ശൂർ ,കോട്ടയം ,ഇടുക്കി, മാവേലിക്കര, ആലത്തൂർ സിറ്റുകൾ നല്കണമെന്നായിരുന്നു ബി.ജെ.ജെ.എസ് ആവശ്യം.ഇന്നലെ ആണ് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയെ തുഷാർ വെള്ളാപ്പള്ളിയുടെ നേത്യത്വത്തിലുള്ള ബി.ഡി.ജെ.എസ് സംഘം സന്ദർശിച്ചത്.
ബി.ജെ.പി പട്ടികയിലെ എ ക്ലാസ് മണ്ഡലങ്ങൾ നല്കാനാകില്ലെന്ന് പാർട്ടി ദേശിയ നേത്യത്വം ബി.ഡി.ജെ.എസ്സിനെ അറിയിച്ചു.ത്യശ്ശൂർ, മാവേലിക്കര മണ്ഡലങ്ങൾ നല്കാനാവില്ലെന്നാണ് വ്യക്തമാക്കിയത്.
വയനാട് സീറ്റ് എറ്റെടുത്തെയ്ക്കും എന്ന സൂചനയും ബി.ജെ.പി കേന്ദ്ര നേത്യത്വം ബി.ഡി.ജെ.എസ് നേത്യത്വത്തിന് നല്കി.ശക്തിയ്ക്ക് അനുസൃതമായ പരിഗണന ബി.ഡി.ജെ.എസ്സിന് ലഭിയ്ക്കും എന്ന് ബി.ജെ.പി കേന്ദ്രനേത്യത്വം.