അടിമാലിയില്‍ വാഹനം തടഞ്ഞ് യുവാവിന്‍റെ കൈപ്പത്തി വെട്ടി

Advertisement

അടിമാലി.പണം സംബന്ധിച്ച തര്‍ക്കം മൂത്ത് യുവാവിന്റെ കൈപ്പത്തി വെട്ടി. അടിമാലി പൊളിഞ്ഞപാലം സ്വദേശി എളംപ്ലാക്കൽ വിജയരാജിന്റെ കൈപ്പത്തിയാണ് വെട്ടിയത്. കൈപ്പത്തി എൺപതു ശതമാനവും വേറിട്ട നിലയിൽ യുവാവിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശി ബിനുവാണ് ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ആക്രമണം. വിജയരാജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തിയാണ് ബിനു ആക്രമണം നടത്തിയത്