യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവും സഹോദരനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

Advertisement

റാന്നി. മോതിരവയലിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവും സഹോദരനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. വേങ്ങയിൽ ജോബിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് മുങ്ങിയ പിതാവ് ജോൺസൺ, സഹോദരൻ ജോജോ മറ്റൊരു സുഹൃത്ത് എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു.മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നന്ന് റാന്നി പൊലീസ് അറിയിച്ചു.ജോബിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലെ സ്ഥിരം പ്രശ്നങ്ങൾ കാരണം മാതാവ് മറ്റൊരു ബന്ധുവീട്ടിലാണ് താമസം. രാവിലെ അവർ വീട്ടിലെത്തിയപ്പോഴാണ് ജോബിനെ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.