വടക്കേക്കാട് വൃദ്ധ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു

Advertisement

തൃശൂർ. വടക്കേക്കാട് വൃദ്ധ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് വടക്കേക്കാട് സ്വദേശി അബ്ദുള്ളയും ഭാര്യ ജമീലയും. സംഭവത്തിന്‌ പിന്നാലെ ചെറുമകനായ ആഗ്മൽ ഒളിവിൽ പോയി. സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.

വടക്കേക്കാട്‌ വൈലത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 75 വയസുള്ള അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ മുന്നയെന്ന് വിളിപ്പേരുള്ള ആഗ്മലാണ് കൊലപാതകം നടത്തിയത്. വൃദ്ധ ദമ്പതികളും ചെറുമകനും ദീർഘകാലമായി ഒന്നിച്ചായിരുന്നു താമസിച്ചു പോന്നിരുന്നത്. ആഗ്മൽ ലഹരിക്ക് അടിമ ആയിരുന്നതായും മാനസിക വൈകല്യമുള്ളതായും ആരോപണമുണ്ട്.

പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ഇന്ന് രാവിലെ വൃദ്ധദമ്പതികളുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അബ്‌ദുള്ളയെയും ജമീലയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ ആഗ്മൽ ഒളിവിൽ പോയി. തുടർന്ന് ഗുരുവായൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിവരമറിഞ്ഞ് എംഎൽഎ എൻകെ അക്ബർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.