തൃശ്ശൂർ: വയോധിക ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ പനങ്ങാവ് അബ്ദുള്ള(75), ഭാര്യ ജമീല(64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനാണ് കൊലപാതകം നടത്തിയത്. ഇയാൾക്ക് മാനസിക ദൗർബല്യമുണ്ടെന്നാണ് വിവരം. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് അന്വേഷണത്തിൽ പിടികൂടി