അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്,പരാതി

Advertisement

കൊച്ചി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് വന്നത് പരാതിയായി.

മന്ത്രി പി രാജീവിന്റെ പേർസണൽ സ്റ്റാഫിനെതിരെ യൂത്ത് കോൺഗ്രസ്‌ പരാതി നൽകി. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിന്റോ ജോൺ ആണ് പരാതി നൽകിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ, ചീഫ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.

അതേസമയം കൊല്ലം കുന്നത്തൂരില്‍ ഫേസ്ബുക്കില്‍ ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തില്‍ കമന്‍റ് ഇട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പൊലീസ് നടപടി പ്രഹസനമാണെന്നു പറഞ്ഞായിരുന്നു മാര്‍ച്ച്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.

Advertisement