കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴര വയസുകാരൻ മരിച്ചു

Advertisement

തൃശൂര്‍.പെരിഞ്ഞനത്ത് കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴര വയസുകാരൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്.


ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ പെരിഞ്ഞനം സെൻ്ററിൽ ദേശീയപാതയിലായിരുന്നു അപകടം.
അമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന സ്കൂട്ടർ അതേ ദിശയിൽ നിന്ന് വന്നിരുന്ന കാറിൽ തട്ടി സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്നർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു.
കുട്ടിയെ ഉടൻ തന്നെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.