നടി നൂറിൻ ഷെരീഫും നടൻ ഫഹിം സഫറും വിവാഹിതരായി

Advertisement

നടി നൂറിൻ ഷെരീഫും നടൻ ഫഹിം സഫറും വിവാഹിതരായി. ദീർഘനാളായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഡിസംബറിൽ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. രജിഷ വിജയൻ, പ്രിയ വാര്യർ, നിർമാതാവ് രഞ്ജിത്ത് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. 

ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ശ്രദ്ധയാകർഷിക്കുന്നത്.  ചങ്ക്‌സ്, ധമാക്ക, ബർമുഡ, വിധി തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. 

നടന് പുറമെ തിരക്കഥാകൃത്ത് കൂടിയാണ് ഫഹിം. ജൂൺ, പതിനെട്ടാം പടി, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ജോജു ജോർജിന്റെ മധുരം എന്ന ചിത്രത്തിന്റെ തിരക്കഥയും ഫഹീമിന്റേതായിരുന്നു.