നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; തിരുവനന്തപുരത്ത് വൈദികൻ മരിച്ചു

Advertisement

തിരുവനന്തപുരം: കണ്ണറവിളയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് കയറി വൈദികൻ മരിച്ചു. സിഎസ്‌ഐ തിരുപുറം സഭയിലെ വൈദികൻ ഷാജി ജോണാണ്(45) മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി, കുറുവിലാഞ്ചൽ തുടങ്ങിയ സഭകളിൽ വൈദികനായിരുന്നു.