നടിയെ ആക്രമിച്ച കേസ്,വിചാരണ നീളുന്നതിനെതിരെ ദിലീപ്

Advertisement

കൊച്ചി.നടിയെ ആക്രമിച്ച കേസിലെ വിചാരണ നീളുന്നതിനെതിരെ നടന്‍ ദിലീപ്. മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് ദിലീപ് ആരോപിച്ചു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്ന് ദിലീപ് ഹൈക്കോടതിയിൽ അറിയിച്ചു.

അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ.ബാബു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്ന് ദിലീപ്. തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും ദിലീപ്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

Advertisement