വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം, ഭര്‍ത്താവും മാതാപിതാക്കളും ഒളിവില്‍

Advertisement

വയനാട്. വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം ഭര്‍ത്താവും മാതാപിതാക്കളും ഒളിവില്‍ എന്ന് വിവരം.

ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തി. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് നടപടി

കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ അന്വേഷണ ചുമതല ഏറ്റതിന് പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് കുറ്റം ചുമത്തിയത്. ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.

ഈ മാസം 13നാണ് ദര്‍ശന അഞ്ചുവയസുള്ള മകള്‍ ദക്ഷയുമായി വെണ്ണിയോട് പുഴയില്‍ ചാടിയത്. സംഭവത്തില്‍ വനിതാ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിരിക്കയാണ്. വനിതാകമ്മീഷന്‍ പൊലീസിനോട് ആണ് റിപ്പോര്‍ട്ട് തേടിയത്.

Advertisement