വാർത്താ നോട്ടം

Advertisement

2023 ജൂലൈ 25 ചൊവ്വ

👉 വയനാട് മരംമുറി കേസ്: മരം മുറിച്ചത് കാട്ടിൽ നിന്നല്ല, റവന്യൂ ഭൂമിയിൽ നിന്നെന്ന് വനം വകുപ്പ്

👉 ഉത്തരാഖണ്ടിൽ മഴയും മണ്ണിടിച്ചിലും തുടരുന്നു. ബദരിനാഥ് ലേക്കുള്ള വഴി അടച്ചു.

👉 പെരിങ്ങൽകുത്ത് ഡാം തുറക്കും.

👉 മുതലപ്പൊഴിക്ക് സമീപം മത്സ്യ ബന്ധന വളളം തിരച്ചിപ്പെട്ട് മറിഞ്ഞു.
3 പേർക്ക് പരിക്ക്.
9 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്.

👉ചാലക്കുടി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി

👉കനത്ത മഴ തുടരുന്നതുമൂലം കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.

👉 കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ്
താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

കേരളീയം

🙏ഓണക്കിറ്റ് എല്ലാവര്‍ക്കും നല്‍കാനാവില്ലെന്നും ഏതെല്ലാം വിഭാഗങ്ങള്‍ക്കു നല്‍കാനാകുമെന്നു തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഓണക്കാലം നന്നായി കൊണ്ടുപോകണം. സപ്ലൈകോക്ക് ഈ ആഴ്ചതന്നെ കുറച്ചു പണം നല്‍കും. ധനമന്ത്രി പറഞ്ഞു.

🙏ചലച്ചിത്ര നയം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ സമിതിയില്‍നിന്ന് സംവിധായകന്‍ രാജീവ്കുമാറും നടി മഞ്ജു വാര്യരും പിന്മാറി. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ആണു സമിതി അധ്യക്ഷന്‍. ബി. ഉണ്ണികൃഷ്ണന്‍, മുകേഷ് എംഎല്‍എ, നിര്‍മാതാവ് സന്തോഷ് ടി. കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, പത്മപ്രിയ, നിഖില വിമല്‍ എന്നിവരാണ് കമ്മറ്റിയിലുള്ളത്.

🙏ചലച്ചിത്ര നയരൂപീകരണ കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ലെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ രംഗത്തെ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിനായി മൂന്നു മാസത്തിനകം മെഗാ കോണ്‍ക്ലേവ്
വിളിച്ചുകൂട്ടും. ലൈറ്റ് ബോയ് മുതല്‍ മെഗാസ്റ്റാര്‍ വരെ കോണ്‍ക്ലേവില്‍
പങ്കെടുക്കും.

🙏കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവാണെന്നും പിണറായി പറഞ്ഞു. പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍നിന്ന് ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കിലും നേതാക്കള്‍ ഇടപെട്ട്
ശാന്തരാക്കി.

🙏എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ അപകടമരണങ്ങള്‍ പകുതിയായി കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞവര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ മരിച്ചപ്പോള്‍ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി
കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

🙏നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് തുറന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു ദിലീപ്. കേസ് മൂലം തന്റെ ജീവിതം തകര്‍ന്നെന്നു
ദിലീപ് പറഞ്ഞു. മെമ്മറി കാര്‍ഡ് പരിശോധിച്ചെങ്കില്‍ തെറ്റ്
എന്താണെന്നു കോടതി ചോദിച്ചു.

🙏ഹൈന്ദവ മത വിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. ഗണപതി വെറും മിത്താണെന്ന് പ്രസംഗിച്ചത് അവഹേളനമാണെന്നാണ് ആരോപണം.

🙏വൈക്കം സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടപടിയെടുക്കാന്‍ വൈകിയതിലാണ് ഡിഐജിയുടെ നടപടി. എസ്.ഐ. അജ്മല്‍ ഹുസൈന്‍, പിആര്‍ഒ വിനോദ്, ബിനോയ്, സാബു എന്നിവരെയാണ്
സസ്പെന്‍ഡ് ചെയ്തത്.

🙏കണ്ണൂര്‍ അയ്യന്‍കുന്ന് വാളത്തോടില്‍ പ്രകടനവുമായി മാവോയിസ്റ്റുകള്‍. ഒരു വനിത ഉള്‍പ്പെടെ അഞ്ചംഗ സായുധ സംഘമാണ് എത്തിയത്. ‘ലോക ബാങ്ക് നിര്‍ദേശാനുസരണം റേഷന്‍ നിര്‍ത്തലാക്കുന്ന മോദി – പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക’ എന്നലഘുലേഖയും ഇവര്‍ വിതരണം ചെയ്തു. തണ്ടര്‍ബോള്‍ട്ട് അടക്കം പോലീസ് സേനാംഗങ്ങള്‍ എത്തി പരിശോധന നടത്തി.

🙏അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ അസിസ്റ്റന്റ് പിഎസ് ആയ സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്.

🙏പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കു പനിയും രക്തസമ്മര്‍ദം മൂലമുള്ള ശാരീരിക അസ്വസ്ഥതകളും. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏കെഎസ്ഇബി നടപ്പാക്കേണ്ട സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ച സംസ്ഥാന സര്‍ക്കാര്‍ 10,475 കോടി രൂപയുടെ കേന്ദ്രപദ്ധതി നഷ്ടപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതി നടക്കില്ലെന്ന് മനസിലായതുകൊണ്ടാണു കേരളം നിസഹകരിക്കുന്നത്.
ഇതോടെ കേരളം രാജ്യത്തെ പ്രസരണ വിതരണ നവീകരണ പദ്ധതിയില്‍നിന്നു
പുറത്താകും.

🙏പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും സതീശന്‍ പറഞ്ഞു.

🙏സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഒരുമിച്ച് നീങ്ങേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

🙏ചെങ്ങന്നൂര്‍ തോനയ്ക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംഘര്‍ഷം. പള്ളി പുതുക്കി പണിതതില്‍ ക്രമേക്കേട് ആരോപിച്ചാണ് രണ്ടു വിഭാഗക്കാര്‍ തമ്മില്‍ തല്ലിയത്.

ദേശീയം

🙏പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) നേതാക്കളുടെ യോഗം ഇന്ന്. മണിപ്പൂര്‍ അടക്കമുളള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ എന്തു ചെയ്യണമെന്നു ചര്‍ച്ച ചെയ്യും.

🙏മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസില്‍ ആള്‍ക്കൂട്ട ആക്രമണം. ഓഫീസില്‍നിന്നു മുഖ്യമന്ത്രിക്കു പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. ആയിരക്കണക്കിന് ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞു. ഓഫീസ് മന്ദിരത്തിനകത്തേക്കും ആളുകള്‍ ഇരച്ചുകയറി. ടൂറ നഗരത്തെ മേഘാലയ സംസ്ഥാനത്തിന്റെ ശൈത്യ കാല തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സംഘടനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു.

🙏എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ നിരക്ക് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ നിരക്ക് പ്രാബല്യത്തിലുണ്ടാകും.

🙏കോവിഡ് വാക്സിന്‍ എടുത്തശേഷം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 11 ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേരള ഹൈക്കോടതിയിലടക്കം ഹര്‍ജികളുണ്ട്. ഹൈക്കോടതികളിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്തു.

🙏കര്‍ണാടകയിലെ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വാട്സാപ്പിലൂടെ വധഭീഷണി. ഹൈക്കോടതി പ്രസ് റിലേഷന്‍സ് ഓഫീസറായ കെ മുരളീധറിന്റെ നമ്പറിലേക്കാണ് ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ ഭീഷണിസന്ദേശങ്ങള്‍ എത്തിയത്. പാകിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണമെന്നും ‘ദുബായ് ഗ്യാംഗ്’ എന്നവകാശപ്പെട്ട സംഘം സന്ദേശത്തില്‍ പറയുന്നു.

🙏വാരണാസി- കൊല്‍ക്കത്ത എക്‌സ്പ്രസ് വേയ്ക്ക് എന്‍എച്ച് 319 ബി എന്നു നാമകരണം ചെയ്ത് ദേശീയപാതാ അതോറിറ്റി. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഏഴു മണിക്കൂറുകൊണ്ട് യാത്ര നടത്താം. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിരവധി നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ എക്സ്പ്രസ് വേ.

അന്തർദേശീയം

🙏കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24 കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം മോഷ്ടിക്കാനെത്തിയവരുടെ മര്‍ദനമേറ്റാണു മരിച്ചത്.

🙏ട്വിറ്ററിനേയും നീലകിളിയെയും പറത്തിവിടുന്നു. ട്വിറ്റിന്റെ പേരും ലോഗോയും മാറ്റി എക്സ് എന്നാക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.

കായികം

🙏ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചു. അഞ്ചാം ദിനം മത്സരം തുടങ്ങാനിരിക്കെയാണ് മഴ പെയ്തത്. 8 വിക്കറ്റ് ശേഷിക്കേ വിന്‍ഡീസിന് ജയിക്കാന്‍ 289 റണ്‍സ് വേണമായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി.

🙏ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും സൗദിയിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. പിഎസ്ജി താരമായ എംബാപ്പെയെ സ്വന്തമാക്കാന്‍ 300 മില്യണ്‍ യൂറോ (ഏകദേശം 2725 കോടി രൂപ) നല്‍കാന്‍ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ നടപ്പിലായാല്‍ ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കാവുന്ന നിലവിലെ ഏറ്റവും വലിയ തുകയാണിത്.

Advertisement