തിരുവനന്തപുരം:
ഹിന്ദുവിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീക്കർ എഎൻ ഷംസീറിനെതിരെ ഈ മാസം 30നുള്ളിൽ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത്. പാലക്കാട് നോർത്ത് അടക്കം പലയിടത്തും ഇന്നലെ തന്നെ പരാതി നൽകി
ഷംസീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്ത് നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിംഗ് ബോഡി യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. ഷംസീറിനെതിരെ ബിജെപിയും ഇന്നലെ പരാതി നൽകിയിരുന്നു
സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹിന്ദു പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സ്പീക്കർ ഷംസീർ പറഞ്ഞിരുന്നു. കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രസംഗം.