ഇനി ഇങ്ങനെ മുളക് കൃഷി ചെയ്തുനോക്കൂ, കുട്ടക്കണക്കിന് മുളകുകിട്ടും

Advertisement

എല്ലാ വീടുകളിലെയും അവശ്യ പച്ചക്കറിയായി ഉപയോഗിക്കുന്ന ഒന്നാണ് പച്ചമുളക്. ഒട്ടുമിക്ക കറികളിലും നമ്മള്‍ മുളക് ഉപയോഗിക്കാറുണ്ട്. നമ്മള്‍ പലരും വീടുകളില്‍ മുളക് കൃഷി ചെയ്യാറുമുണ്ട്. പക്ഷേ പലര്‍ക്കും മുകളില്‍ നിന്ന് ഫലം ലഭിക്കാറില്ല. പലതരം അസുഖങ്ങള്‍ ബാധിച്ചു മുളക് ചെടി നശിച്ചു പോകാറുണ്ട്. കാരണം നമ്മള്‍ മുളകിനെ തെറ്റായ രീതിയില്‍ പരിചരിക്കുന്നത് കൊണ്ടാണെന്നാണ് അനുഭവസ്ഥരുടെ മതം, പ്രത്യേക പരിചരണമൊന്നുമില്ലാതെ മുളക് വളര്‍ത്തി ആദായമെടുക്കുന്ന ധാരാളം പേരുണ്ട്.

എന്നാല്‍ മുളക് കൃഷിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്താണെന്ന് നമുക്ക് നോക്കാം. എങ്ങനെ കൃഷി ചെയ്യാമെന്ന് നമുക്ക് നോക്കാം .മുളക് നടുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണം.

ആദ്യമായി നല്ല കരുത്തുള്ള മുളക് തൈകള്‍ വേണം പറിച്ചു നടാന്‍. ഏത് തരം മുളക് വെച്ചാലും മുളക് കൃഷി നന്നായി വരന്‍ കുറച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. മുളക് ജോഡിയായി നടുന്നത് ഗുണം ചെയ്യുമെന്ന് പറയുന്നു. രണ്ടു മുളക് വീതം കരുത്തോടെ വളരുമത്രേ. പിന്നെ നമ്മള്‍ മണ്ണില്‍ ആണ് നടുന്നതെങ്കില്‍ നീര്‍വാര്‍ച്ചയുള്ള സ്ഥലത്ത് ചെയ്യാന്‍ ശ്രദ്ധിക്കണം. കാരണം ഏരിയ കുറവുള്ള സ്ഥലങ്ങളില്‍ വെള്ളം കെട്ടിനിന്ന് ഫംഗസ് പോലുള്ള രോഗങ്ങള്‍ മുളക് കൃഷിക്ക് സംഭവിക്കാന്‍ സാധ്യതാ ഏറെയുണ്ട്.

മുളക് പിടിച്ചു കഴിഞ്ഞാല്‍ കഞ്ഞിവെള്ളം വച്ചിരുന്ന് പുളിപ്പിച്ച് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടിലും വല്ലപ്പോഴും അല്‍പം കൂടി നേര്‍പ്പിച്ച് ഇലയിലും ഒഴിക്കണം. നല്ലൊരു കീടനാശിനിയും വളര്‍ച്ചാ പ്രേരകവും വളവുമാണ് കഞ്ഞിവെള്ളം.

നമ്മള്‍ വീടുകളില്‍ ഉപയോഗിച്ച് കളയുന്ന സവാളയുടെ തോല്‍ മുളകിന് മികച്ച വളമാണ്.
നാം കടയില്‍ നിന്നൊന്നും പൈസ ചിലവാക്കി കീടനാശിനികള്‍ വാങ്ങി മുളകിന്റെ ഗുണങ്ങള്‍ ഇല്ലാതാകേണ്ടതില്ല. ഉള്ളിത്തൊലിയില്‍ പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. പൊട്ടാസിയം മാത്രമല്ല ഉള്ളിത്തൊലില്‍ കാല്‍സിയം, ഇരുമ്പ്, ് എന്നിവയും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ നമ്മുടെ മുളക്‌ചെടിയില്‍ ഉണ്ടാകുന്ന എല്ലാ പൂവും കായായി കിട്ടും.

അതിനായി ഉള്ളിത്തൊലി എടുത്ത് അതിന്റെ അളവില്‍ തന്നെ വെള്ളം ഒഴിച്ച ഒരു ദിവസം വെക്കാം. അടുത്ത ദിവസം എടുത്ത് മുന്നേ ഒഴിച്ച അളവില്‍ തന്നെ വെള്ളമെടുത്തു അതിനെ നന്നായി കയ്യ് കൊണ്ട് ഞെരടി അരച്ചു വെള്ളം പോലെ ആക്കി അരിച്ചെടുക്കുക. ഇത് നേരിട്ട് തന്നെ മുളകിന്റെ ചുവട്ടിലും ഇലകളിലും നേരിട്ട് തന്നെ നമുക്ക് ഒഴിച്ചു കൊടുക്കാം. ഇനി നമ്മള്‍ ചെടികളിലെ കീട നാശിനിക്ക് വേണ്ടിയാണെങ്കില്‍ വെള്ളം ഒഴിച്ചു വെക്കുന്നതിന് പകരം പുളിച്ച കഞ്ഞിവെള്ളം ഒഴിച്ചാല്‍ മതിയാകും.
കീടനാശിനി നന്നായി തളിക്കുന്നതാണ് കടയില്‍ നിന്നും കിട്ടുന്ന മുളക്.

Advertisement