സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Advertisement

തിരുവനന്തപുരം.വ്യാപക കൈക്കൂലിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ രാവിലെ 9.30 മുതലാണ് പരിശോധന ആരംഭിച്ചത്.
മോട്ടോർ വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും,170 ഡ്രൈവിങ് സ്‌കൂളുകളിലുമാണ് പരിശോധന നടക്കുന്നത്.
ചില ഡ്രൈവിങ് സ്‌കൂളുകളിൽ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കുന്നില്ല,
നിയമം പാലിക്കാതെ ലൈസൻസ് തരപ്പെടുത്താൻ ഡ്രൈവിങ് സ്‌കൂളുകൾ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകുന്നു
എന്നിവയാണ് വിജിലൻസിനു ലഭിച്ച രഹസ്യ വിവരങ്ങൾ.ഗ്രൗണ്ട് ടെസ്റ്റുകൾ വീഡിയോയിൽ പകർത്തണമെന്ന നിയമം പാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തലുണ്ട്.