തൊണ്ടി മുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം

Advertisement

ന്യൂഡെല്‍ഹി . തൊണ്ടി മുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം.അപ്പീൽ ഫയലിൽ സ്വീകരിയ്ക്കാൻ തയ്യാറായ കോടതി പുനരന്വേഷണം അടക്കമുള്ള എല്ലാ നടപടികളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്റ്റേ ചെയതു. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് നടത്തുന്ന അന്വേഷണം അടക്കമാണ് തടഞ്ഞത്.കേസില്‍ സംസ്ഥാന സര്‍ക്കാരിനും പരാതിക്കാര്‍ക്കും സുപ്രീംകോടതി നോട്ടിസയച്ചു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ , അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്രിമം കാട്ടിയെന്നാണ് കേസ്. ഇതില്‍ ആന്റണി രാജു ഒന്നാം പ്രതിയും കോടതി ജീവനക്കാരനായ ജോസ് രണ്ടാം പ്രതിയുമായിരുന്നു. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഈ കേസ് ആദ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നുവെങ്കിലും പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ച് പുന:രന്വേഷണ ഉത്തരവ് നേടി.

Advertisement