ബാലരാമപുരത്തു ജ്വല്ലറികളിൽ വ്യാപക മോഷണം

Advertisement

തിരുവനന്തപുരം. ബാലരാമപുരത്തു ജ്വല്ലറികളിൽ വ്യാപക മോഷണം. ബാലരാമപുരം ദേശീയപാതക്കരികിലെ
മൂന്നു ജ്വല്ലറികളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.കമ്പിപ്പാരയും മുഖം മറച്ചുമെത്തിയ യുവാവാണ് മോഷണം നടത്തിയത്.പത്മനാഭ,പ്രശാന്ത്,കണ്ണൻ ജ്വല്ലറി എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.
ഒരു ജ്വല്ലറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ കവർന്നു.
ഈ കടകൾക്ക് സമീപമുള്ള വസ്ത്രവിൽപ്പന ശാലയിലും കവർച്ച ശ്രമം നടത്തി.
ബാലരാമപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement