പെരുമ്പാവൂർ. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പശ്ചിമ ബംഗാൾ സ്വദേശി സെന്ദു ഷാ എക്സൈസിന്റെ പിടിയിലാകുന്നത്
ഇയാളിൽ നിന്ന് 5.100 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതി പശ്ചിമ ബംഗാളിൽ പോയി തിരികെ വന്നപ്പോഴാണ് ഇത്രയും അധികം കഞ്ചാവ് കൊണ്ടുവന്നത് എന്ന് സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കഞ്ചാവ് ചെറു പൊതികളിലാക്കി പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
എക്സൈസിന്റെ ഷാഡോ സംഘ അംഗങ്ങളായ ബിജു, ബാലു എന്നിവർ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത് എന്നും അധികൃതർ പറഞ്ഞു. പ്രതിയെ പിന്നീട് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി.