ഉമ്മന്‍ചാണ്ടി നേരിട്ട രാഷ്ട്രീയ വേട്ടയാടല്‍,ഭരണ പ്രതിപക്ഷ പോര്

Advertisement

തിരുവനന്തപുരം. അനുസ്മരണയോഗത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരായ രാഷ്ട്രീയ വേട്ടയാടലില്‍ ഭരണ – പ്രതിപക്ഷ നേതാക്കളുടെ വാക്പോര്. ഉമ്മൻചാണ്ടിയെ ഇടത് സർക്കാർ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനർ ഇ പി ജയരാജന്‍. എന്നാല്‍, ഗൂഡാലോചന നടത്തിയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങളുന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു.

ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ രാഷ്ട്രീയം മറന്ന് നേതാക്കള്‍ വേദി പങ്കിട്ടു. നേതാക്കള്‍ വേദിയൊഴിഞ്ഞ് 24 മണിക്കൂർ പിന്നിടുന്നതിന് മുന്നേ ഉമ്മന്‍ചാണ്ടി നേരിട്ട രാഷ്ട്രീയ വേട്ടയാടലുയർത്തി വാക്പോര് കനക്കുകയാണ്. ഇടതുപക്ഷമോ എല്‍ ഡി എഫ് സർക്കാരോ ഉമ്മന്‍ചാണ്ടിയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് മുന്നണി കണ്‍വീനർ ഇ പി ജയരാജന്‍

ഉമ്മന്‍ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയാണ് പിണറായി സർക്കാർ സോളാർ കേസ് സിബിഐക്ക് വിട്ടതെന്ന് വി ഡി സതീശന്‍. പിണറായി വിജയനോട് കാലം കണക്കു ചോദിക്കുമെന്നും സതീശൻ

ഒപ്പമുളളവരാണ് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയതെന്ന ആരോപണവും ഇടതുനേതാക്കള്‍ നടത്തുന്നുണ്ട്. പിണറായി വിജയനെതിരായ രാഷ്ട്രീയ ആരോപണങ്ങളുയർത്തിയും കോണ്‍ഗ്രസ്സിന്‍റെ നീക്കങ്ങളെ തടയിടാനാണ് ഇടതുശ്രമം