ഉമ്മൻ ചാണ്ടി തനിക്ക് വഴികാട്ടിയായിരുന്നു, രാഹുൽഗാന്ധി

Advertisement

മലപ്പുറം . ഉമ്മൻ ചാണ്ടി തനിക്ക് വഴികാട്ടിയായിരുന്നുവെന്ന് രാഹുൽഗാന്ധി. മലപ്പുറം ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്രതീക്ഷിതമായാണ് രാഹുൽ ഗാന്ധി പരിപാടിക്ക് എത്തിയത്

കെ.സി വേണുഗോപാൽ , പാണക്കാട് സാദിഖലി തങ്ങൾ , പി.കെ കുത്താലികുട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു ഡിസിസി അറിയിച്ചത്.പരിപാടി തുടങ്ങി അര മണിക്കൂർ കഴിഞ്ഞതോടെ രാഹുൽ വേദിയിലെത്തി. സംഘാടകർ പോലും രാഹുൽ വരുമെന്ന് പ്രതീക്ഷിച്ചില്ല.20 വർഷമായി ഉമ്മൻ ചാണ്ടിയുമായി ബന്ധമുണ്ടെന്നും
ഒരാൾ പോലും ഉമ്മൻ ചാണ്ടിക്ക് എതിരെ തന്റെ അടുത്ത് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഉമ്മൻ ചാണ്ടി ഭരത് ജോഡോ യാത്രയുടെ ഭാഗമായതും രാഹുൽ അനുസ്മരിച്ചു

കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധിയോട് ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു.എൽഡിഎഫുമായി ഇടഞ്ഞു നിൽക്കുന്ന LJD നേതാവ് എം.വി ശ്രേയംസ് കുമാറും പരിപാടിക്ക് എത്തിയിരുന്നു.