കാട്ടാനയെ കുഴിച്ചുമൂടിയ സംഭവത്തിൽ ആനയ്ക്ക് ഷോക്കേറ്റ ഫെൻസിംഗ് ലൈനിലേക്ക് വൈദ്യുതി എത്തിച്ചത് 11 കെ വി ലൈനിൽ നിന്ന്

Advertisement

തൃശ്ശൂർ.ചേലക്കരയിലെ കൊമ്പു മുറിച്ച് ശേഷം കാട്ടാനയെ കുഴിച്ചുമൂടിയ സംഭവത്തിൽ ആനയ്ക്ക് ഷോക്കേറ്റ ഫെൻസിംഗ് ലൈനിലേക്ക് വൈദ്യുതി എത്തിച്ചത് 11 കെ വി ലൈനിൽ നിന്ന് . ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചത് എങ്ങനെയെന്ന് പിടിയിലായ ജെയിംസ് ടെസ് പി വർഗീസ് അന്വേഷണ സംഘത്തിന് തെളിവെടുപ്പിനിടെ കാണിച്ചുകൊടുത്തു. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്

ഇന്ന് നാലു പ്രതികൾ കീഴടങ്ങിയതിന് പിന്നാലെ നടത്തിയ തെളിവെടുപ്പിലാണ് ആന കൊല്ലപ്പെട്ടതിനെ കുറിച്ച് പ്രതികൾ തന്നെ അന്വേഷണസംഘത്തോട് വിശദീകരിച്ചത്. ആനയെ കുഴിച്ചുമൂടിയ റബ്ബർ തോട്ടത്തിന് സമീപത്തെ ഇലവൻ കെ വി ലൈനിൽ നിന്ന് സർവീസ് വയർ ഉപയോഗിച്ച് ഫെൻസിങ് ലൈനിലേക്ക് വൈദ്യുതി എത്തിക്കുകയായിരുന്നു.

ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് ആണ് കാട്ടാന ചരിഞ്ഞത്. ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചത് എങ്ങനെയെന്ന് പിടിയിലായ ജെയിംസ് ടെസ് പി വർഗീസ് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. ഇലക്ട്രിക് കമ്പികളും സമീപത്തുനിന്ന് കണ്ടെടുത്തു.

മുഖ്യ സൂത്രധാരനായ മുള്ളൂർക്കര സ്വദേശിയായ ജെയിം ടെസ് പി.വർഗീസ് പാലാ ഇടമറ്റം സ്വദേശിയായ ജെയിംസ് തോമസ്, , കോട്ടയം പൂവരണി സ്വദേശിയായ സെബി മാത്യൂ ജെയിംസ് എന്നീ 3 പേർ രാവിലയോടെ മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. വൈകിട്ടോടെ ഇവരെ തെളിയിപ്പിനെത്തിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ ജിന്റോ കോടനാട് എത്തിയാണ് കീഴടങ്ങിയത്.