സെല്ലില്‍ കിടന്ന കെഎസ് യുക്കാരെ മോചിപ്പിച്ച സംഭവം,രണ്ട് പോലീസുകാർക്ക് സസ്‌പെൻഷന്‍

Advertisement

കാലടി. പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ അതിക്രമിച്ച് കയറിയ സംഭവത്തിൽ രണ്ട് പോലീസുകാർക്കും സസ്‌പെൻഷൻ. സെല്ലില്‍ കിടന്ന കെഎസ് യുക്കാരെ മോചിപ്പിച്ചതിനാണ് നടപടി.

എംഎൽഎമാരുടെ സമ്മർദ്ദത്തിൽ സെല്ല് തുറന്നുകൊടുത്തതാണ് പൊലീസുകാരുടെ വീഴ്ച്ചയെന്ന് കണ്ടെത്തൽ

ശ്രീ ശങ്കരാ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പിടികൂടിയ കെഎസ്‌യു വിദ്യാർഥികളെ പോലീസ് സ്റ്റേഷനിൽ പിടികൂടി സെല്ലിലിട്ടിരുന്നു.ഇവരെ ഇറക്കിയതിന് റോജി എം ജോൺ എംഎൽഎയ്ക്ക് എതിരെ കേസെടുത്തിരുന്നു